The Father-A Moral Story (അച്ഛന്റെ വില - ഒരു മലയാളം ഗുണപാഠ കഥ)

Experience the heartwarming message of "The Father," an inspiring Malayalam moral story that reveals the truth: Family is sweeter when it’s together. This touching tale highlights the significance of unity and togetherness within a family, illustrating how shared moments and mutual support create a richer, more fulfilling family life. Through the story of a father’s love and the impact of familial bonds, readers will discover the joy and strength that come from staying connected with loved ones. Perfect for families and individuals seeking to deepen their appreciation for family relationships, this Malayalam story offers a timeless reminder of the value of being together.


A 180x180 white canvas displaying a moral quote in black font, reading 'Family is sweeter when it’s together.' The image conveys the essence of 'The Father-A Moral Story (അച്ഛന്റെ വില - ഒരു മലയാളം ഗുണപാഠ കഥ),' highlighting the importance of family unity and togetherness as a key lesson.


അച്ഛന്റെ വില

ഒരിക്കൽ നേരം ഇരുട്ടിയപ്പോൾ പിതാവ് വീട്ടിലേക്ക് കയറി വന്നു. അദ്ദേഹം ക്ഷീണിതനാണ്. അച്ഛനെ കണ്ടപ്പോൾ അഞ്ചു വയസ്സുള്ള മകൻ പതിവ് പോലെ കുസൃതികൾ ചോദിക്കാൻ തുടങ്ങി.

"അച്ഛാ, അച്ഛന്റെ ഒരു മണിക്കൂർ ജോലിക്കുള്ള ശമ്പളം എത്രയാ?"

"അതൊക്കെ നീ എന്തിനാണ് അറിയുന്നത്?" അച്ഛന് ദേഷ്യം വന്നു. എങ്കിലും അദ്ദേഹം പറഞ്ഞു. "20 ഡോളർ."

"എങ്കിൽ അച്ഛനെനിക്കൊരു 10 ഡോളർ കടം തരുമോ?"

ഈ ചോദ്യം കൂടെ കേട്ടപ്പോൾ അച്ഛന് ദേഷ്യം കടുത്തു. "പോയി കിടുന്നുറങ്ങാ താണ് നിനക്ക് നല്ലത്. അല്ലെങ്കിൽ എന്റെ അടുത്ത് നിന്ന് നീ അടി വാങ്ങിക്കും."

മകൻ നിരാശനായി, മുറിയിലേക്ക് ഓടി മറഞ്ഞു. ദേഷ്യം ശമിച്ചപ്പോൾ അച്ഛൻ മകന്റെ അടുത്ത് ചെന്നു.

"മകനെ, നീ എന്തിനാണ് എന്നോട് 10 ഡോളർ കടം ചോദിച്ചത്?"

തലയിണയുടെ അടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന 10 ഡോളർ പുറത്തെടുത്തു അച്ഛന് നേരെ പിടിച്ചു കൊണ്ട് മകൻ പറഞ്ഞു.

"അച്ഛാ, 10 ഡോളരും അച്ഛന് കടം തരുന്ന 10 ഡോളരും ചേർത്ത് 20 ഡോളർ അച്ഛന്റെ ഒരു മണിക്കൂറിനുള്ള വിലയല്ലേ? അതുകൊണ്ടു നാളെ ഒരു ദിവസം അച്ഛൻ ജോലിയിൽ നിന്ന് ഒരു മണിക്കൂർ നേരത്തെ, ഒന്നിച്ചു ഭക്ഷണം കഴിക്കാൻ എത്തണം."


 കഥ യുടെ ഗുണപാഠം ഇതാണ്:


Moral Lesson ഗുണപാഠം:

 

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ