The Teacher-A Moral Story (ഗുരുനാഥന്‍ - ഒരു മലയാളം ഗുണപാഠ കഥ)

Immerse yourself in the heartwarming tale of "The Teacher - A Moral Story (ഗുരുനാഥന്‍ - ഒരു മലയാളം ഗുണപാഠ കഥ)," a Malayalam story that beautifully illustrates the profound belief that every child is a testament to divine hope and faith in humanity. This inspiring story follows the journey of a revered teacher who encounters the message that each new child symbolizes God's ongoing belief in mankind's potential. Through touching moments and insightful lessons, readers are reminded that every child represents a fresh start and a beacon of hope, reflecting that divine encouragement for humanity remains unshaken. Perfect for readers of all ages, this story encourages a deep appreciation for the gift of life and the inherent promise that every new generation brings. Ideal for those seeking a meaningful tale with a powerful message about hope, faith, and the value of every individual.


ഗുരുനാഥന്‍

മുരളീധരന്‍ മാസ്റ്റര്‍ ഒരു ഭീകര ജീവിയാ ണ്.ഇരുണ്ട നിറം, മുഖത്ത് കറുത്ത പാ ടുകള്‍, കയ്യിലൊരു നീളന്‍ ചൂരല്‍.

മാസ്റ്ററെ ദൂരെ നിന്നു കാണുമ്പോള്‍ ത ന്നെ ക്ലാസ്സ് മുറി ഒരു സൂചി വീണാല്‍ പോലും കേള്‍ക്കുന്ന പോലെ നിശ്ശബ്ദ മാകും. ബിലാല്‍ എല്ലാവര്ക്കും ഒരു ശല്യക്കാരനാണ്. ടീച്ചര്‍മാര്‍ക്കും അവ നെ പറ്റി പരാതിയേ ഉള്ളൂ. ഇസ്തിരി കാണാത്ത അവന്‍റെ കുപ്പായം കാണു മ്പോഴേ അന്നമ്മ ടീച്ചറുടെ മുഖത്ത് കോപം കറുക്കും. പക്ഷേ മുരളീധരന്‍ മാസ്റ്ററുടെ ചൂരലിന്‍റെ ചൂടറിയാന്‍ ബി ലാലിനും ഇതു വരെ ധൈര്യം വന്നിട്ടില്ല. മുരളീധരന്‍ മാസ്റ്ററുടെ കണക്കുകളെ ല്ലാം ബിലാല്‍ കൃത്യമായി എഴുതിക്കൊ ണ്ടു വരും.

മാസ്റ്റര്‍ ഗുണനപാഠം എടുത്തു തീര്‍ത്തു. പ്യൂണ്‍ നീട്ടി ബെല്ലടിച്ചു. മാസ്റ്റര്‍ ചൂരല്‍ മേശപ്പുറത്ത് വെച്ച് ചോക്കെടുത്ത് ബോര്‍ഡില്‍ എഴുതി. നാളത്തേക്കുള്ള ഹോം വര്‍ക്ക്. ഗുണനപ്പട്ടിക 1 മുതല്‍ 10 വരെ എല്ലാവരും 10 പ്രാവശ്യം എഴുതി ക്കൊണ്ട് വരണം. മാസ്റ്റര്‍ ചൂരല്‍ എടു ത്ത് പുറത്തേക്ക് നീങ്ങി. കുട്ടികള്‍ മൈതാനത്തിലൂടെ ചിതറി ഓടി.


മേരിക്കുണ്ടൊരു കുഞ്ഞാട്......
മേനി കൊഴുത്ത് വെളുത്താട് ......


അന്നമ്മ ടീച്ചര്‍ പാഠം തീര്‍ത്തു. പ്യൂണ്‍ ബെല്ലില്‍ ആഞ്ഞു മുട്ടി. അടുത്തത് മുരളീധരന്‍ മാസ്റ്ററുടെ ഊഴമാണ്.  എല്ലാവരും ഗുണനപ്പട്ടിക ഡെസ്കില്‍ നിരത്തി വെച്ചു. മാസ്റ്റര്‍ ചൂരലെടുത്ത് ഡെസ്കിന് മുന്നിലൂടെ നടന്നു.

"എന്താ ബിലാല്‍,എവിടെ ഹോം വര്‍ക്ക്.?" 

ബിലാല്‍ പതുങ്ങി എഴുന്നേറ്റു. മാസ്റ്ററു ടെ ചൂരലിന്‍റെ ചൂട് ഇന്നറിയാം എന്ന ഭാവത്തില്‍. എന്തോ സംഭവിക്കാന്‍ എന്ന മട്ടില്‍ എല്ലാവരും പകച്ചു നിന്നു.  

വീണ്ടും മാസ്റ്ററുടെ ശബ്ദം ഉയര്‍ന്നു. "ബിലാല്‍ എന്തു കൊണ്ട് ഹോം വര്‍ക്ക് ചെയ്തില്ല".?

ബിലാലിന്റെ മുട്ടുകള്‍ വിറച്ചു തുടങ്ങി. അവന്‍റെ കണ്ണുകള്‍ നനഞ്ഞു തുടങ്ങു ന്നത് എല്ലാവരും ശ്രദ്ധിച്ചു. ബിലാലി ന്റ്റെ എഴുതിത്തീര്‍ന്ന നോട്ടു പുസ്തകം മാസ്റ്റര്‍ മറിച്ച് നോക്കി. 

"ഹും! നിനക്കു ഞാന്‍ വെച്ചിട്ടുണ്ട്, വൈകുന്നേരം സ്റ്റാഫ്ഫ് റൂമില്‍ വന്ന് എന്നെ കണ്ടിട്ട് വീട്ടില്‍ പോയാല്‍ മതി".?

10 പ്രാവശ്യം എഴുതിയ എല്ലാവരുടെയും ഗുണനപ്പട്ടികയില്‍ മാസ്റ്റര്‍ നീട്ടി വരച്ചു. മുണ്ടിന്റെ കരയില്‍ പിടിച്ച് അല്പമൊന്ന് പൊക്കി ചൂരല്‍ വീശി മാസ്റ്റര്‍ നടന്നു നീങ്ങി.

 
വൈകുന്നേരം സ്റ്റാഫ്ഫ് റൂമില്‍ ചെന്ന ബിലാലിന് എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ എല്ലാവരും പുറത്തു കാ ത്തു നിന്നു. കണ്ണീരൊലിച്ച കണ്ണുകളോ ടെ പുറത്തേക്ക് വന്ന ബിലാലിനെ നോ ക്കി കുട്ടികള്‍ സഹതപിച്ചു.


പിറ്റേന്ന് ആരും ബിലാലിനെ കണ്ടില്ല. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞു പുതിയ പുസ്തകങ്ങളുമായി ഒരു പുതിയ ബിലാലായി തിരിച്ചു വരാന്‍ മുരളീധരന്‍ മാസ്റ്റര്‍ അവന് അനുവദിച്ചു കൊടുത്ത സമയമായിരുന്നു അന്ന്.

ഇരുണ്ട മുഖത്ത് കറുത്ത പാടുകളുള്ള മുരളീധരന്‍ മാസ്റ്ററുടെ അലിഞ്ഞ ഹൃദ യം തെളിഞ്ഞു വരാന്‍ കുട്ടികള്‍ക്ക് അധിക സമയം എടുത്തില്ല.അധ്യാപന കാലത്തിനു വിരാമമിട്ടു മാസ്റ്റര്‍ പിരിഞ്ഞു പോയപ്പോള്‍ മറ്റൊരു മനുഷ്യനായ ഗുരുനാഥന്‍ വേണ്ടി വിദ്യാലയം കാതോര്‍ത്തിരിക്കുന്നു.


 കഥ യുടെ ഗുണപാഠം ഇതാണ്:


Moral Lesson ഗുണപാഠം:

 
Every child comes with the message that god is not yet discouraged of man.


ഓരോ കുഞ്ഞും ഭൂമിയില്‍ ജനിച്ചു വീഴുന്നത് ദൈവം ഇനിയും

മനുഷ്യനെ നിരാശനാക്കിയിട്ടില്ല എന്ന സന്ദേശവുമായാണ്.

 
തിരിച്ചു പോകുക




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ