ബുദ്ധിമാനായ ബാലന്‍ The Intelligent Boy

ഇത് ബുദ്ധിയും നിരീക്ഷണ പാഠവവും ഉള്ള ഒരു ബാലന്റെ കഥയാണ്. കുട്ടികൾക്ക് ബുദ്ധി ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രചോദനം നൽകുന്ന മനോഹരമായ ഒരു ഗുണപാഠകഥ.

Story in Malayalam

ഒരിക്കല്‍ ഒരു വ്യാപാരി തന്‍റെ കഴുതയുടെ പുറത്ത് ഗോതമ്പ് ചാക്കുകളുമായി സഞ്ചരിക്കുകയായരുന്നു. അയാള്‍ ക്ഷീണിച്ചപ്പോള്‍ വഴിയരികില്‍ കണ്ട മരത്തണലില്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയി. ഉറക്കമുണര്‍ന്നപ്പോള്‍ തന്‍റെ കഴുതയെകാണാനില്ല! അയാള്‍ ആശങ്കയോടെ വഴിയരികില്‍ കണ്ട ബാലനോട് ചോദിച്ചു: "എന്‍റെ കഴുതയെ കണ്ടിരുന്നോ?" ബാലന്‍ മറുപടി പറഞ്ഞു: "താങ്കളുടെ കഴുത ഇടതുകണ്ണ് പൊട്ടിയതും മുടന്തുള്ളതും ഗോതമ്പ് ചുമക്കുന്നതും ആണോ?" അത് കേട്ട് വ്യാപാരി സന്തോഷിച്ചു: "അതെ!ശരിയാണ്! എവിടെയാണ് കണ്ടത്?" ബാലന്‍ ശാന്തമായി പറഞ്ഞു: "ഞാന്‍ കണ്ടിട്ടില്ല" ഇത് കേട്ട വ്യാപാരിക്ക് കോപം വന്നു. "കണ്ടില്ലെങ്കില്‍ എങ്ങനെ ഇത്രയും കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞു?" എന്ന് പറഞ്ഞ് അയാള്‍ അവനെ ഗ്രാമമുഖ്യന്‍റെ അടുത്തേക്ക് കൊണ്ടുപോയി.

മുഖ്യന്‍ ചോദിച്ചു: "കുട്ടീ, കണ്ടില്ലെങ്കില്‍, അതിന്‍റെ സൂചനകള്‍ എങ്ങനെ പറയാന്‍ കഴിഞ്ഞു?" ബാലന്‍ പറഞ്ഞു: "ഞാന്‍ വഴിയരികില്‍ കാലടിപ്പാടുകള്‍ കണ്ടു. രണ്ടു കാലിന്‍റെയും പാടുകള്‍ വ്യത്യസ്തമായിരുന്നു. അതില്‍ നിന്നും കഴുത മുടന്തുള്ളതാണെന്ന് മനസ്സിലായി. വഴിയരികില്‍ വലതുവശത്തെ പുല്ല് മാത്രം ഭക്ഷിച്ചതായി കണ്ടു. ഇതില്‍ നിന്നും കഴുതക്ക് ഇടത് കണ്ണിന് കാഴ്ചയില്ലെന്ന് മനസ്സിലായി. വഴിയില്‍ ഗോതമ്പ് മണികള്‍ വീണ് കിടന്നതില്‍ നിന്നും കഴുത ഗോതമ്പ് ചാക്കുകള്‍ ചുമക്കുന്നതാണെന്ന് മനസ്സിലായി". 

ബാലന്‍റെ മറുപടി കേട്ട ഗ്രാമമുഖ്യന്‍ അവന്‍റെ ബുദ്ധിയെ പ്രശംസിച്ചു. വ്യാപാരിയോട് ബാലന്‍റെ പേരില്‍ കുറ്റം ആരോപിക്കരുതെന്ന് പറയുകയും ചെയ്തു.

English Short Version

A Merchant lost his donkey. A boy guessed the donkey's features just by observing clues on the road- foot prints, eaten grass and wheat grains. The Merchant misjudged the boy in first instance. The village chief  admired the boy's intelligence.

New Words for Children

Malayalam                  English

നിരീക്ഷണം                     Observation

കാലടിപ്പാട്                       Footprint

ഗ്രാമമുഖ്യന്‍                      Village Chief

മുടന്തന്‍                            Lame

Moral Of the Story

ബുദ്ധിയുപയോഗിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാം. ആരെയും പെട്ടെന്ന് വിധിക്കരുത്.

Think Smart. Observe small details- they reveal big truths. Do not Judge others quickly.

Activity for children

നിങ്ങള്‍ ഒരിക്കലെങ്കിലും ഒരു രഹസ്യം കണ്ടെത്തിയിട്ടുണ്ടോ ?

നിങ്ങളുടെ നിരീക്ഷണപാടവം ഉപയോഗിച്ച് കണ്ടെത്തിയ കാര്യം പറയാം.

നിങ്ങളുടെ ചങ്ങാതിയെക്കുറിച്ച് ആദ്യം ചിന്തിച്ച കാര്യം പിന്നീട് തെറ്റായിരുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ?

Related Stories




© Copyright Notice

© 2025 Mystories-book Blog.
All rights reserved. No part of this story may be copied without permission.





Comments