Translate
The Holes on the Walls– A Malayalam Short Story with a Moral Lesson
Discover the profound lesson in "The Holes on the Walls," a poignant Malayalam moral story that illustrates: The wounds inflicted by others, even with words, will remain for ages, no matter how much you beg for forgiveness. This compelling narrative explores the lasting impact of hurtful words and actions, showing how emotional scars can endure long after the initial harm has been done. Through the metaphor of holes in the walls, readers will gain insight into the importance of speaking and acting with kindness, as well as the challenge of healing deep-seated wounds. Ideal for those seeking to understand the significance of empathy and the lasting effects of our actions, this Malayalam story offers valuable reflections on forgiveness and emotional healing.
The Holes on the Walls
ഒരിക്കൽ ഒരിടത്ത് ഉണ്ടായിരുന്നു. ഫ്രഡ് എന്നായിരുന്നു അവന്റെ പേര്. ഫ്രെഡിന് ദേഷ്യം വരുമ്പോള്‍ എന്തെങ്കിലും അനര്‍ത്ഥ ങ്ങള്‍ ചെയ്തു കൂട്ടുന്ന ശീലമുണ്ടായി രുന്നു. ഒരിക്കൽ ഫ്രഡിന്റെ അച്ഛൻ ഒരു പെട്ടി നിറയെ ഇരുമ്പാണികൾ അവനെ ഏല്പിച്ച ശേഷം പറഞ്ഞു " നിനക്ക് ദേഷ്യം വരുമ്പോഴെല്ലാം ഈ ആണികളിലോരോന്നായി നമ്മുടെ ചുറ്റുമതിലിൽ തറച്ചു വെക്കണം".
ആദ്യത്തെ പ്രാവശ്യം ദേഷ്യം വന്നപ്പോള്‍ അവന്‍ 47 ആണികള്‍ ചുമരില്‍ അടിച്ചു കയറ്റി. അടുത്ത പ്രാവശ്യം അത്ര വേണ്ടി വന്നില്ല. 37 ആണികള്‍ തറച്ചു കയറ്റുമ്പോഴേക്കും അവന്‍റെ കോപം ശമിച്ചു. പിന്നീടങ്ങോട്ട് ആണികള്‍ ചുമരില്‍ അടിച്ചു കയറ്റാന്‍ പാടുപെടുന്നതിനെക്കാള്‍ നല്ലത് കോപം വരുമ്പോള്‍ ക്ഷമിക്കുന്നതാണ് എന്ന് ഫ്രെഡിന് മനസ്സിലായിത്തുടങ്ങി.
മകന്‍ ദേഷ്യം പിടിച്ച് നിര്‍ത്താന്‍ ശീലിച്ചു എന്ന് മനസ്സിലായപ്പോള്‍, ഒരിക്കല്‍ അച്ഛന്‍ വീണ്ടും ഫ്രെഡിനെ അടുത്തു നിര്‍ത്തി ഇങ്ങനെ പറഞ്ഞു. "നീ മുമ്പ് ദേഷ്യം വന്നപ്പോള്‍ ചുമരില്‍ അടിച്ചു കയറ്റിയ ആണികള്‍ ഓരോന്നായി തിരിച്ചെടുക്കണം". ഫ്രെഡ് അല്പം പണിപ്പെട്ടാണെങ്കിലും ആണികളെല്ലാം ഇളക്കി മാറ്റി.
അച്ഛന്‍ വീണ്ടും ഫ്രെഡിനെ ചേര്‍ത്ത് നിര്‍ത്തി എന്നിട്ട് ആ ചുമരിലേക്ക് കൈ ചൂണ്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു. "
മകനേ, നീ ആ ചുമരിലേക്ക് അടിച്ചു കയറ്റിയ ആണികള്‍ തിരിച്ചെടുത്തെങ്കിലും അത് അവിടെ അവശേഷി പ്പിച്ച ചുമരിലെ ദ്വാരങ്ങള്‍ ശ്രദ്ധിച്ചില്ലേ?. ഇത് പോലെ തന്നെയാണ് നാം മറ്റൊരാളെ മുറിവേല്‍പിച്ചാല്‍, എത്ര തന്നെ മാപ്പു പറഞ്ഞാലും അതിന്റെ അടയാളങ്ങള്‍ എന്നും അവിടെ അവശേഷിപ്പിക്കും. വാക്കുകള്‍ കൊണ്ട് മറ്റൊരാളുടെ ഹൃദയത്തി ലേല്‍പ്പിക്കുന്ന മുറിവുകള്‍, പ്രവൃത്തികള്‍ കൊണ്ട് ശരീരത്തിലേല്‍പ്പിക്കുന്ന മുറിവുകളോളം സമവുമാണ്".
ഈ കഥ യുടെ ഗുണപാഠം ഇതാണ്:
Moral Lesson ഗുണപാഠം:
വാക്കുകള്‍ കൊണ്ട് പോലും മറ്റുള്ളവ ര്‍ക്കേല്‍പ്പിക്കുന്ന മുറിവുകള്‍ എത്ര ക്ഷമ യാചിച്ചിരു ന്നാലും കാലങ്ങളോളം അവശേഷിക്കും
വായിക്കുക: തിരിച്ചു പോകുക
The Price of the Father– A Malayalam Short Story with a Moral Lesson
Experience the heartwarming message of "The Father," an inspiring Malayalam moral story that reveals the truth: Family is sweeter when it’s together. This touching tale highlights the significance of unity and togetherness within a family, illustrating how shared moments and mutual support create a richer, more fulfilling family life. Through the story of a father’s love and the impact of familial bonds, readers will discover the joy and strength that come from staying connected with loved ones. Perfect for families and individuals seeking to deepen their appreciation for family relationships, this Malayalam story offers a timeless reminder of the value of being together.
The Price of the Father
ഒരിക്കൽ
നേരം ഇരുട്ടിയപ്പോൾ പിതാവ് വീട്ടിലേക്ക് കയറി വന്നു. അദ്ദേഹം ക്ഷീണിതനാണ്. അച്ഛനെ
കണ്ടപ്പോൾ അഞ്ചു വയസ്സുള്ള മകൻ പതിവ് പോലെ കുസൃതികൾ ചോദിക്കാൻ തുടങ്ങി.
"അച്ഛാ, അച്ഛന്റെ ഒരു മണിക്കൂർ ജോലിക്കുള്ള ശമ്പളം എത്രയാ?"
"അതൊക്കെ നീ
എന്തിനാണ് അറിയുന്നത്?" അച്ഛന് ദേഷ്യം വന്നു. എങ്കിലും
അദ്ദേഹം പറഞ്ഞു. "20 ഡോളർ."
"എങ്കിൽ
അച്ഛനെനിക്കൊരു 10 ഡോളർ കടം തരുമോ?"
ഈ ചോദ്യം കൂടെ കേട്ടപ്പോൾ അച്ഛന് ദേഷ്യം കടുത്തു. "പോയി കിടുന്നുറങ്ങാ താണ് നിനക്ക് നല്ലത്. അല്ലെങ്കിൽ എന്റെ അടുത്ത് നിന്ന് നീ അടി വാങ്ങിക്കും."
മകൻ നിരാശനായി, മുറിയിലേക്ക് ഓടി മറഞ്ഞു. ദേഷ്യം ശമിച്ചപ്പോൾ അച്ഛൻ മകന്റെ അടുത്ത് ചെന്നു.
"മകനെ, നീ എന്തിനാണ് എന്നോട് 10 ഡോളർ കടം
ചോദിച്ചത്?"
തലയിണയുടെ
അടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന 10 ഡോളർ പുറത്തെടുത്തു അച്ഛന് നേരെ
പിടിച്ചു കൊണ്ട് മകൻ പറഞ്ഞു.
"അച്ഛാ, ഈ 10 ഡോളരും അച്ഛന് കടം തരുന്ന 10 ഡോളരും ചേർത്ത് 20 ഡോളർ
അച്ഛന്റെ ഒരു മണിക്കൂറിനുള്ള വിലയല്ലേ? അതുകൊണ്ടു
നാളെ ഒരു ദിവസം അച്ഛൻ ജോലിയിൽ നിന്ന് ഒരു മണിക്കൂർ നേരത്തെ, ഒന്നിച്ചു ഭക്ഷണം കഴിക്കാൻ എത്തണം."
ഈ കഥ യുടെ ഗുണപാഠം ഇതാണ്:
Moral Lesson ഗുണപാഠം:
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം
വായിക്കുക: ചുമരിലെ ദ്വാരങ്ങള്‍
A Cup of Coffee– A Malayalam Short Story with a Moral Lesson
Immerse yourself in the meaningful tale of "A Cup of Coffee," a compelling Malayalam moral story that teaches the essential lesson: Prioritize life issues. This engaging narrative emphasizes the importance of focusing on what truly matters in life rather than getting caught up in trivial concerns. Through the simple yet profound metaphor of a cup of coffee, the story illustrates how making thoughtful choices and addressing core life issues can lead to greater satisfaction and clarity. Ideal for readers seeking guidance on managing life’s challenges and making meaningful decisions, this Malayalam tale offers valuable insights into the art of prioritizing what is truly important.
A Cup of Coffee
പ്രൊഫസർ കാന്റ് മേശപ്പുറത്ത് ഒരു വലിയ ഒഴിഞ്ഞ ഭരണി എടുത്ത് വെച്ചു. മുമ്പിൽ വിദ്യാർത്ഥികൾ ആവേശത്തി ലാണ്. അദ്ദേഹം അതിലേക്ക് ഗോൾഫ് ബോളുകൾ നിറച്ചു തുടങ്ങി. ഭരണി നിറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹം വിദ്യാർത്ഥികളോട് ചോദിച്ചു. "ഇത് നിറഞ്ഞത് നിങ്ങൾ കാണുന്നില്ലേ?"
"അതെ", അവർ ഒന്നടങ്കം പറഞ്ഞു.
വീണ്ടും അദ്ദേഹം കരുതി വെച്ചിരുന്ന ചെറിയ കൽകഷണങ്ങൾ അതിലേക്ക് നിറക്കാൻ തുടങ്ങി. ഭരണി ഒന്ന് ഇളക്കി കൊടുത്തപ്പോൾ കൽകഷണങ്ങളും അതിൽ നിറഞ്ഞു."ഇപ്പോൾ ഭരണി നിറഞ്ഞത് നിങ്ങൾ കാണുന്നില്ലേ?". വീണ്ടും അവർ പറഞ്ഞു,
"അതെ ".
അടുത്തതായി അദ്ദേഹം ആ ഭരണി യിലേക്ക് മണൽ നിറക്കാൻ തുടങ്ങി. കുറച്ചൊന്നിളക്കിയപ്പോൾ ആ മണലും അതിൽ നിറഞ്ഞു."ഇപ്പോൾ ഭരണി നിറഞ്ഞിരിക്കുന്നത് നിങ്ങൾ കാണുന്നി ല്ലേ?". അവർ പറഞ്ഞു
"അതെ"
അടുത്തതായി
കരുതി വെച്ചിരുന്ന ഒരു കപ്പ് കോഫി അദ്ദേഹം ഭരണിയിലേക്ക് സാവധാനം ഒഴിച്ചു.അവസാനം
അതും ആ ഭരണിയിൽ നിറഞ്ഞു.
എന്നിട്ടദ്ദേഹം
വിദ്യാർത്ഥികളോട് പറ ഞ്ഞു. ഈ ഭരണി നിങ്ങളുടെ ജീവിത ത്തിന് സമാനമാണ്. ഈ ഭരണിയിൽ
ആദ്യമായി നിറച്ച ഗോൾഫ് ബോളുകൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള
കാര്യങ്ങളാണ്. നിങ്ങ ളുടെ ദൈവം., നിങ്ങളുടെ കുടുംബം, നിങ്ങളുടെ മക്കൾ, നിങ്ങളുടെ
ആരോ ഗ്യം, നിങ്ങളുടെ
സുഹൃത്തുക്കൾ... അതായത്, ഏല്ലാം നഷ്ടപ്പെട്ടാലും
നിങ്ങളുടെ കൂടെ ഉണ്ടായിരിക്കേണ്ടവ.
കൽകഷണങ്ങൾ
അതിനു ശേഷമുള്ള കാര്യങ്ങളാണ്. നിങ്ങളുടെ ജോലി, നിങ്ങളുടെ
വീട്, നിങ്ങളുടെ വാഹനം.. തുടങ്ങിയവ.
മണൽ, അതിനു ശേഷം നിസ്സാരമായ കാര്യങ്ങളാണ്.
നിങ്ങൾ ഈ
ഭരണിയിൽ ആദ്യം തന്നെ മണൽ നിറച്ചിരുന്നെങ്കിൽ മറ്റൊന്നും അതിൽ നിറക്കാൻ
കഴിയുമായിരുന്നി ല്ല. നിങ്ങളുടെ ജീവിതവും ഇതിന് സമാ നമാണ്. നിസ്സാരമായ കാര്യങ്ങൾക്ക്
കൂടുതൽ സമയവും ഊർജവും ചെല വഴിക്കുന്നവർക്ക്, യഥാർത്ഥത്തിൽ
പ്രാധാന്യമുള്ളവയെ മാറ്റി നിർത്തേണ്ടി വരും. അതുകൊണ്ട് ജീവിത വ്യവഹാര ങ്ങൾക്ക് മുൻ
ഗണനാക്രമങ്ങൾ നിശ്ചയിക്കുക.അതിൽ അവസാനം എത്തുന്നത് വെറും മണൽ മാത്രമാണ്.
ഇത്രയും
കേട്ടപ്പോൾ മുമ്പിൽ വിദ്യാർ ത്ഥികളിൽ നിന്നൊരാൾ ചോദ്യത്തിനാ യി കയ്യുയർത്തി.
"അപ്പോൾ അവസാ നത്തെ ഒരു കപ്പ് കോഫി ? !!".
പ്രൊഫസർ കാന്റ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"നിങ്ങളുടെ
ജീവിതം എത്ര നിറഞ്ഞു കവിഞ്ഞാലും സുഹൃത്തുക്കൾക്കൊപ്പം ഒന്നോ രണ്ടോ കോഫിക്ക് കൂടെ
അതിൽ സ്ഥാനം അവശേഷിക്കും".
ഈ കഥ യുടെ ഗുണപാഠം ഇതാണ്:
Moral Lesson ഗുണപാഠം:
ജീവിത വ്യവഹാരങ്ങൾക്ക് മുൻ ഗണനാക്രമങ്ങൾ നിശ്ചയിക്കുക
വായിക്കുക: അച്ഛന്റെ വില
The Four Wives– A Malayalam Short Story with a Moral Lesson
Dive into the enlightening tale of "The Four Wives," a thought-provoking Malayalam moral story that imparts a crucial lesson: Nourish your soul before body, wealth, and relatives. This captivating story explores the importance of prioritizing spiritual well-being and inner fulfillment over material possessions, social status, and relationships. Through the engaging narrative of the four wives, readers will learn about the profound impact of focusing on personal growth and spiritual health. This tale serves as a powerful reminder that true contentment and peace come from nurturing the soul rather than relying solely on external factors. Ideal for readers seeking wisdom on balancing life’s priorities, this Malayalam story offers a timeless message for achieving inner harmony and true happiness.
The Four Wives
ഒരിക്കൽ ഒരിടത്ത് നാല് ഭാര്യമാര്‍ ഉള്ള ഒരു ധനിക വ്യാപാരി
ഉണ്ടായിരു ന്നു. നാലാമത്തെ ഭാര്യയെ അദ്ദേഹം ഏറ്റവും കൂടുതൽ സ്നേഹിച്ചു. സമ്പ ന്നമായ വസ്ത്രങ്ങൾ കൊണ്ട് അവളെ
അലങ്കരിച്ചു സ്വാദേറിയ പലഹാരങ്ങൾ നൽകി അവളെ
വളരെയധികം ശ്രദ്ധ യോടെ പരിപാലിച്ചു. മൂന്നാമത്തെ ഭാര്യയെയും അദ്ദേഹം വളരെയധികം സ്നേഹിച്ചു.
എല്ലായ്പ്പോഴും അവളോ ടൊപ്പം സുഹൃത്തുക്കളുടെ മുമ്പില്‍ വന്ന് അവൻ അവളെക്കുറിച്ച്
വളരെയധികം അഭിമാനിച്ചു. എന്നിരുന്നാലും അവള്‍ മറ്റ് ചില
പുരുഷന്മാരുമായി ഓടിപ്പോകു മോ എന്ന് വ്യാപാരി ഭയപ്പെട്ടു. രണ്ടാമ ത്തെ ഭാര്യയെയും വ്യാപാരി അധികം സ്നേഹിച്ചു. അവൾ വളരെ
പരിഗണന യുള്ള വ്യക്തിയാണ്. എല്ലായ്പ്പോഴും ക്ഷമയുള്ളവളും. വാസ്തവത്തിൽ വ്യാപാരിയുടെ വിശ്വസ്തൻ.
വ്യാപാരി എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുമ്പോ ഴെല്ലാം സഹായം ആഗ്രഹിച്ചിരുന്നത്
രണ്ടാമത്തെ ഭാര്യയില്‍ നിന്നായിരുന്നു. അവള്‍ വ്യാപാരിയെ പ്രയാസ സമയങ്ങ ളില്‍ നന്നായി സഹായിക്കുകയും ചെയ്തൂ. വ്യാപാരിയുടെ ഒന്നാമത്തെ ഭാര്യ അയാളുടെ വളരെ വിശ്വസ്ത
പങ്കാളിയാണ്. തന്റെ സമ്പത്തും ബിസിനസും
പരിപാലിക്കുന്നതിനൊപ്പം വീട്ടുകാരെ പരിപാലിക്കുന്നതിനുമെല്ലാം സഹായമായി വര്‍ത്തിച്ചിരുന്നത്
ഒന്നാമത്തെ ഭാര്യയായിരുന്നു. എന്നിരുന്നാലും, വ്യാപാരി ആദ്യ ഭാര്യയെ
സ്നേഹിച്ചില്ല.. അവൾ അഗാധമായി
സ്നേഹിച്ചുവെങ്കിലും വ്യാപാരി അവളെ ശ്രദ്ധിച്ചിരുന്നില്ല.
ഒരു ദിവസം വ്യാപാരി രോഗബാധിതനാ യി. താമസിയാതെ, താൻ ഉടൻ മരിക്കു മെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അയാൾ ചിന്തിച്ചു, “ഇപ്പോൾ എനിക്ക് 4 ഭാര്യമാരുണ്ട്. മരിക്കുമ്പോൾ ഞാൻ തനിച്ചായിരിക്കും. എന്തൊരു ഏകാന്ത തയായിരിക്കും അത്! ” അങ്ങനെ, അ യാള്‍ തന്റെ നാലാമത്തെ ഭാര്യയോട് ചോദിച്ചു, “ഞാൻ നിന്നെ ഏറ്റവും സ്നേഹിച്ചു, ഏറ്റവും മികച്ച വസ്ത്രങ്ങ ൾ നൽകി വളരെ ശ്രദ്ധിച്ചു പരിപാലിച്ചു. ഇപ്പോൾ ഞാൻ മരിക്കുകയാണ്. നീ എന്നെ പിന്തുടരുകയും എന്നെ കൂട്ടു പിടിക്കുകയും ചെയ്യുമോ? ” "ഒരു വഴിയുമില്ല!" നാലാമത്തെ ഭാര്യ മറുപടി പറഞ്ഞു. അവൾ മറ്റൊരു വാക്കും ഉരിയാടാതെ നടന്നു മറഞ്ഞു. അവളു ടെ ഉത്തരം വ്യാപാരിയുടെ ഹൃദയത്തി ല്‍ ചാട്ടുളി പോലെ ആഞ്ഞു തറച്ചു.
ദുഖിതനായ വ്യാപാരി മൂന്നാമത്തെ ഭാര്യയോട് ചോദിച്ചു, “ഞാൻ നിന്നെ എന്റെ ജീവിതകാലം മുഴുവൻ വളരെ യധികം സ്നേഹിച്ചു. ഇപ്പോൾ ഞാൻ മരിക്കുകയാണ്. നീ എന്നെ പിന്തുടരു കയും എന്നെ സൂക്ഷിക്കുകയും ചെ യ്യുമോ? “ഇല്ല!” മൂന്നാമത്തെ ഭാര്യ മറുപടി നൽകി. “ഇവിടെ ജീവിതം വളരെ മികച്ചതാണ്! ഞാൻ പോകു ന്നു. നിങ്ങൾ മരിക്കുമ്പോൾ ഞാന്‍ മറ്റൊരാളെ വിവാഹം കഴിക്കും! ” വ്യാപാരിയുടെ ഹൃദയം നടുങ്ങി.
തുടർന്ന് അദ്ദേഹം രണ്ടാമത്തെ ഭാര്യ യോട് ചോദിച്ചു, “ഞാൻ എപ്പോഴും സഹായത്തിനായി നിന്നിലേക്ക് തിരി ഞ്ഞു. നീ എല്ലായ്പ്പോഴും എന്നെ സഹായിച്ചു. ഇപ്പോൾ എനിക്ക് നിന്റ്റെ സഹായം വീണ്ടും ആവശ്യമാണ്. ഞാൻ മരിക്കുമ്പോൾ, നീ എന്നെ അനുഗമി ക്കുമോ? ” “ക്ഷമിക്കണം, ഇപ്പോൾ നിങ്ങളെ സഹായിക്കാൻ എനിക്ക് കഴിയില്ല!”. രണ്ടാമത്തെ ഭാര്യ മറുപടി പറഞ്ഞു. ” “പരമാവധി, എനിക്ക് നിങ്ങളുടെ ശവക്കുഴി വരെ മാത്രമേ അനുഗമിക്കാന്‍ കഴിയൂ. ” വ്യാപാരിയു ടെ മുഖത്ത് നിരാശ പടര്‍ന്നു
അപ്പോൾ ഒരു ശബ്ദം വിളിച്ചു പറയുന്ന ത് കേട്ടു: “ഞാൻ നിങ്ങളോടൊപ്പം വരും. നിങ്ങൾ എവിടെ പോയാലും ഞാൻ നിങ്ങളെ പിന്തുടരും. ” വ്യാപാരി മുകളി ലേക്ക് നോക്കിയപ്പോൾ അദ്ദേഹത്തി ന്റ്റെ ഒന്നാമത്തെ ഭാര്യയുടെ ശബ്ദമാ യിരുന്നു അത്. അവൾ ആഹാരക്കുറവ് കാരണം മെലിഞ്ഞവളായിരുന്നു. വളരെയധികം ദുഖത്തോടെ വ്യാപാരി പറഞ്ഞു, “എനിക്ക് ആരോഗ്യവും സ മ്പത്തും ഉള്ളപ്പോള്‍ നിന്നെയായിരുന്നു നന്നായി പരിപാലിക്കേണ്ടിയിരുന്നത്! ”
ഈ കഥ യുടെ ഗുണപാഠം ഇതാണ്:
നാലാമത്തെ ഭാര്യ നമ്മുടെ ശരീരമാണ്. എത്ര സമയവും അത് മനോഹരമാക്കു ന്നതിന് നാം വളരെയധികം പരിശ്രമി ക്കുന്നു. മരിക്കുമ്പോൾ അത് നമ്മളെ ഉപേക്ഷിക്കും.
മൂന്നാമത്തെ ഭാര്യ നമ്മുടെ പദവിയും സമ്പത്തും ആണ്. നാം മരിക്കുമ്പോ ൾ, അവ മറ്റുള്ളവരുടെ അടുത്തേക്ക് പോകുന്നു.
രണ്ടാമത്തെ ഭാര്യ നമ്മുടെ കുടുംബവും സുഹൃത്തുക്കളുമാണ്. ജീവിച്ചിരിക്കുന്ന കാലത്ത് എത്ര അടുത്ത് ഇടപഴകിയവ ര്‍ ആയിരുന്നാല്‍ പോലും മരണപ്പെട്ടാ ല്‍ ശവക്കുഴി വരെ മാത്രമേ നമ്മളെ അനുഗമിക്കൂ .
ഒന്നാം ഭാര്യ വാസ്തവത്തിൽ നമ്മുടെ ആത്മാവാണ്, സ്വത്തും സമ്പത്തും സുഖങ്ങളും തേടിയുള്ള പ്രയാണത്തില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നതാണ് ആത്മാവ്.
വായിക്കുക: ഒരു കപ്പ് കോഫി
തിരിച്ചു പോകുക
The Forgiveness– A Malayalam Short Story with a Moral Lesson
Discover the profound message of "The Forgiveness," an insightful Malayalam moral story that teaches: Realizing hearts are always beating, seeking redress for sins that have been admitted. This compelling tale delves into the journey of acknowledging and seeking forgiveness for one's past wrongdoings. It highlights how the heart remains in pursuit of redemption once sins have been confessed, underscoring the importance of addressing and amending past mistakes. Through this poignant narrative, readers will gain a deeper understanding of the power of genuine repentance and the quest for personal absolution. Perfect for those seeking meaningful reflections on morality and forgiveness, this Malayalam story offers valuable lessons for personal growth and healing.
പാപമോചനം
The Forgiveness
ഒരിക്കൽ
ഒരാൾ ഇങ്ങനെ പറയുന്നത് കേട്ടു. "ഞാൻ കഴിഞ്ഞ മുപ്പത് മാസമാ യി ദൈവത്തോട്
പാപമോചനം ത്തി നായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ദൈവം
എന്റെ പ്രാർത്ഥന കേൾക്കുമോ ഇല്ലയോ എന്നതാണെന്റെ ഭയം!"
ഇത്
കേട്ടയാൾ അദേഹത്തോട് ചോദിച്ചു "താങ്കൾ ഇത്രയും വലിയ എന്ത് പാപമാണ് ചെയ്തു
പോയത്?
ഞാൻ ഒരിക്കൽ
വീട്ടിൽ വിശ്രമിക്കു മ്പോൾ ഒരു വാർത്ത കേട്ടു. നഗരത്തി ൽ എന്റെ കട സ്ഥിതി ചെയ്യുന്ന
ഭാഗം തീ കത്തിക്കൊണ്ടിരിക്കുന്നു. ഉടനെ ഞാന്‍ ഓടിച്ചെന്നു നോക്കുമ്പോൾ എന്റെ കട
ഒഴികെയുള്ളതെല്ലാം കത്തി നശിച്ചിട്ടുണ്ട്. ഉടനെ ഞാൻ കയ്യുയർ ത്തി പറഞ്ഞു പോയി.
വീണ്ടും
അയാൾ പറഞ്ഞുകൊണ്ടിരുന്നു അസ്തഗ്ഫിറുല്ലാഹ് (ദൈവമേ എനിക്ക് പൊറുത്തു തരേണമേ... )
അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി).
പെട്ടെന്നാണ് എനിക്ക് വീണ്ടുവിചാരമു ണ്ടായത്. എന്റെ സഹജീവികളുടെ ദുഃഖത്തിൽ ഞാൻ ദൈവത്തെ സ്തുതിച്ചു പോയല്ലോ എന്ന് !! ഇതാണ് ഞാൻ ചെയ്തു പോയ പാപം "
ഈ കഥ യുടെ ഗുണപാഠം ഇതാണ്:
Moral Lesson ഗുണപാഠം:
തിരിച്ചറിവുള്ള ഹൃദയങ്ങൾ സദാ മിടിച്ചുകൊണ്ടിരിക്കും, വന്നു പോയ പാപങ്ങളുടെ പരിഹാരം തേടി.
വായിക്കുക: മുത്തച്ഛന്റെ തീൻമേശ
-
Discover a collection of captivating Malayalam short stories enriched with moral lessons. Each story is paired with a visually appealing ima...
-
Explore the enlightening Malayalam moral story, "The Rock and The Sand" ( പാറ യും മണലും) , which beautifully illustrates the less...