Dive into the insightful Malayalam moral story, "The Intelligent
Boy" (ബുദ്ധിമാനായ കുട്ടി), which impartially teaches the important lesson:
"Do not judge someone too quickly." This engaging tale centers around
a young boy whose wisdom and character are initially misunderstood by those
around him.
The Intelligent Boy
ഒരിക്കല്‍
ഒരാള്‍ തന്റെ കഴുതയുടെ പുറത്തു ഗോതമ്പ് ചാക്കുകളുമായി സഞ്ചരിക്കുകയായിരുന്നു. അയാള്‍ ക്ഷീണിച്ചപ്പോള്‍ ഒരു
മരത്തണലില്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയി. ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ കഴുതയെ
കാണാനില്ലായിരുന്നു. വഴിയരികില്‍ കണ്ട കുട്ടിയോട്
അയാള്‍ കാര്യം തിരക്കി.
“എന്റെ കഴുതയെ കണ്ടിരുന്നോ?” അയാള്‍ കുട്ടിയോട് ചോദിച്ചു.
ആ കുട്ടി മറുപടി പറഞ്ഞു.” താങ്കളുടെ കഴുത ഇടത് കണ്ണ് പൊട്ടിയതും വലതു കാല്‍ മുടന്തുള്ളതും ഗോതമ്പ് ചുമക്കു ന്നതും ആണോ?” കുട്ടിയുടെ മറുപടി കേട്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു.
”അതേ,ശരി തന്നെ, താന്‍ എവിടെയാ ണ് എന്റെ കഴുതയെ കണ്ടത്?” അയാള്‍ ചോദിച്ചു. ആ കുട്ടി പറഞ്ഞു.”ഇല്ല ഞാന്‍ കണ്ടിട്ടില്ല”. ഇത് കേട്ടപ്പോള്‍ അയാള്‍ക്ക് കോപം വന്നു.
അയാള്‍ ആ കുട്ടിയെ ഗ്രാമമുഖ്യന്‍റെ അടുത്തു ശിക്ഷ വാങ്ങിക്കൊടുക്കാ നായി എത്തിച്ചു.
ന്യായാധിപന്‍ ചോദിച്ചു.” അല്ലയോ കുട്ടീ, നീ കഴുതയെ കണ്ടില്ലെങ്കില്‍ പിന്നെ എങ്ങനെ നിനക്കു അതിന്റെ ലക്ഷണങ്ങള്‍ പറയാന്‍ കഴിഞ്ഞു?
”ആ കുട്ടി മറുപടി പറഞ്ഞു. “ഞാന്‍ ഒരു കഴുതയുടെ കാലടിപ്പാടുകള്‍ കണ്ടു. അതില്‍ രണ്ടു വശത്തുള്ള കാല്‍പാടുകളും വ്യത്യസ്തമായിരുന്നു. ഇതില്‍ നിന്നും കഴുത വലതുകാല്‍ മുടന്തനാണെന്ന് മനസ്സിലായി. പിന്നേ വഴിയരികില്‍ വലതു ഭാഗത്തെ പുല്ലുകള്‍ മാത്രം ഭക്ഷിക്കപ്പെട്ടതായി കണ്ടു .ഇതില്‍ നിന്നും കഴുതയുടെ ഇടത് കണ്ണിന് കാഴ്ചയില്ലെന്ന് മനസ്സിലായി. പിന്നെ വഴിയിലെല്ലാം ഗോതമ്പ് മണികള്‍ വീണു കിടക്കുന്നതു കണ്ടു. ഇതില്‍ നിന്നും കഴുത ഗോതമ്പ് ചുമക്കുന്നതാണെന്ന് മനസ്സിലായി.
ന്യായാധിപന്‍ കുട്ടിയുടെ ബുദ്ധിയെ പ്രശംസിച്ചു. അയാളോട് ആ കുട്ടിക്ക് മാപ്പ് കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഈ കഥ യുടെ ഗുണപാഠം ഇതാണ്:
Do not judge some one too quickly
ആരെയും പെട്ടെന്നു വിധിക്കരുത്
No comments:
Post a Comment