(സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ അധ്യാപകർക്ക് വേണ്ടി വായിച്ച ഒരു കത്ത്.
Dr. Haim Ginott അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയത്.)
Dear Teachers
ഞാൻ കോൺസെൻട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ട മനുഷ്യനാണ്. ഒരാളും ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത പല നേർക്കാഴ്ചകൾക്കും സാക്ഷി.
അതിവിദഗ്ധരായ എഞ്ചിനീയർമാരാൽ നിർമ്മിക്കപ്പെട്ട ഗ്യാസ് ചേംബറുകൾ !
കുട്ടികൾക്ക് വിഷം കുത്തി വെക്കുന്ന വിദ്യ നേടിയ ഭിഷഗ്വരന്മാർ !
ശിശുക്കളെ കൊന്നു തള്ളുന്ന നഴ്സുമാർ !
സ്ത്രീകളെയും കുഞ്ഞുങ്ങളെയും വെടി വെച്ച് വീഴ്ത്തുന്ന ബിരുദധാരികൾ !
അതുകൊണ്ട് ഇന്ന് ഞാനെന്റെ വിദ്യാഭ്യാസ യോഗ്യതയെ സംശയിക്കുന്നു.
ഇതെന്റെ അപേക്ഷയാണ്.
നിങ്ങൾ നിങ്ങളുടെ വിദ്യാർത്ഥികളെ മനുഷ്യരാവാൻ പഠിപ്പിക്കുക.
നിങ്ങളുടെ ശ്രമങ്ങൾ വിദഗ്ധരായ രാക്ഷസന്മാരെ നിർമ്മിച്ചെടുക്കുന്നതാവരുത്.
വിദ്യ നേടിയ മനോരോഗികളെ വളർത്തിയെടുക്കുന്നതാവരുത്.
യോഗ്യരായ Eichmann മാരെ സൃഷ്ടിച്ചെടുക്കുന്നതാവരുത്.
എഴുത്തും വായനയും ഗണിത തന്ത്രങ്ങളും പ്രധാനമാവുന്നത് അവ കുട്ടികളെ കൂടുതൽ നല്ല മനുഷ്യരാവാൻ സഹായിക്കുമ്പോൾ മാത്രമാണ്.
No comments:
Post a Comment