The Rock and The Sand– A Malayalam Short Story with a Moral Lesson

Explore the enlightening Malayalam moral story, "The Rock and The Sand" (പാറ യും മണലും), which beautifully illustrates the lesson: "Learn to always remember the benefits you receive and quickly forget the harms." This captivating tale contrasts the steadfast nature of a rock with the shifting qualities of sand, offering valuable insights into how we should handle the positive and negative experiences in our lives.


പാറയും മണലും
The Rock and The Sand

ഒരിക്കല്‍ രണ്ടു സുഹൃത്തുക്കള്‍ ഒരു മരുഭൂമിയിലൂടെ യാത്ര പോകുകയായി രുന്നുനടത്തത്തിനിടയില്‍ അവര്‍ തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടുഅവരിലൊരാള്‍ മറ്റവന്റെ മുഖത്തടിക്കുകയും ചെയ്തുഅടിയേറ്റയാള്‍ ദുഃഖത്തോടെ മണലില്‍ ഇങ്ങനെ എഴുതി

ഇന്നെന്‍റെ സ്നേഹിതന്‍ എന്റെ മുഖ ത്തടിച്ചു’. 

അവര്‍ വീണ്ടും യാത്ര തുടര്‍ന്നുഒരു മരുപ്പച്ചയിലെത്തിയപ്പോള്‍ അവര്‍ കുളിക്കാന്‍ തീരുമാനിച്ചുഅവര്‍ കുളിക്കുന്നതിനിടയില്‍ മുമ്പ് അടി യേറ്റയാള്‍ ചതുപ്പില്‍ കുടുങ്ങി മുങ്ങാന്‍ തുടങ്ങിഉടനെ തന്നെ മറ്റെയാള്‍ അവനെ രക്ഷിച്ചുവീണ്ടു അയാള്‍ മുന്നില്‍ കണ്ട പാറ യില്‍ ഇങ്ങനെ കൊത്തി വെച്ചു.

ഇന്നെന്‍റെ സ്നേഹിതന്‍ എന്റെ ജീവന്‍ രക്ഷിച്ചു’.

കണ്ടു നിന്ന സ്നേഹിതന്‍ അവനോടു ചോദിച്ചു. “എന്തുകൊണ്ടാണ് നീ മുമ്പ് മണലും ഇപ്പോള്‍ പാറയിലും എഴുതി യത്”?. 

സുഹൃത്തിന്റെ മറുപടി ഇതായിരുന്നു

ആരെങ്കിലും നിന്നെ വേദനിപ്പിച്ചാല്‍ നീ അത് മണലില്‍ എഴുതിവെക്കുക,   കാരണം ക്ഷമയാകുന്ന കാറ്റിന് അതിനെ മായ്ച്കളയാന്‍ പറ്റും ,എന്നാല്‍ ആരെ ങ്കിലും നിനക്കു നന്മ ചെയ്താല്‍ നീ അത് പാറയില്‍ കൊത്തി വെക്കുക ഒരു കാറ്റിനും ഒരിയ്ക്കലും മായ്ച്ചു കളയാന്‍ പറ്റാത്ത വിധത്തില്‍”.

 കഥ യുടെ ഗുണപാഠം ഇതാണ്:


Moral Lesson ഗുണപാഠം:




Learn to always remember the benefits you receive and quickly forget the harms.

നിങ്ങള്‍ക്ക് ലഭിക്കുന്ന ഉപകാരങ്ങള്‍  എന്നും ഓര്‍മിക്കുവാനും,  ഉപദ്രവങ്ങള്‍ പെട്ടെന്നു മറക്കാ നും ശീലിക്കുക


വായിക്കുക:    യഥാര്‍ത്ഥ സമ്പത്ത് 


Comments