The Sword of Democritus– A Malayalam Short Story with a Moral Lesson
Immerse yourself in the insightful tale of "The Sword of Democritus," a thought-provoking Malayalam moral story that reveals a crucial lesson Wealth and power are not as sweet as they appear. This captivating narrative illustrates how the pursuit of material success and influence can often lead to unexpected burdens and dissatisfaction. Through the story of Democritus, readers will explore the true value of contentment and the often-overlooked costs of ambition. Ideal for those seeking meaningful reflections on life and human desires, this Malayalam tale delivers timeless wisdom wrapped in a compelling story.
ഒരിക്കൽ
സിറാക്യൂസ് ഭരിച്ചിരുന്ന ക്രൂരനായ രാജാവായിരുന്നു ഡയണീഷ്യസ്. ജനങ്ങൾ തന്നെ
വെറുക്കുന്നതായും, അതുകൊണ്ട് എന്നെങ്കിലും ഒരു
ദിവസം താൻ വധിക്കപ്പെടുമെന്നും അദ്ദേഹത്തിന് അറിയാ മായിരുന്നു. വജ്രാലങ്കാര വിഭൂഷിതനായി സ്വർണക്കട്ടിലുകളിൽ
അഭിരമിച്ചിരുന്ന രാജാവിന്റെ ആജ്ഞകൾ ശിരസ്സാവഹിക്കാൻ പരിചാരകന്മാർ തിടുക്കം
കൂട്ടാറുണ്ടായി രുന്നു. ഡയണീഷ്യസിന്റെ സുഹൃത്തായിരുന്ന ഡെമോക്ലിയസ് ഒരിക്കൽ
കൊട്ടാരത്തി ലെത്തി അദ്ദേഹത്തോട് ചോദിച്ചു. "താങ്കൾ എത്ര സന്തോഷവാനാണ്. ഏതൊരും മനുഷ്യനും ആഗ്രഹിക്കുന്ന ഏല്ലാം താങ്കൾക്ക് സ്വന്തമാണ്. "
എന്നാൽ ഡയനീഷ്യസിന്റെ മറുപടി കേട്ട് ഡെമോക്ലിയസ് അമ്പരന്നു. എന്റെ സ്ഥാനമാണ് സുഹൃത്ത് ആഗ്രഹിക്കുന്ന തെങ്കിൽ എടുത്തോളൂ..
!
അല്ല, ഒരിക്കലുമല്ല,. പക്ഷെ എനിക്കൊ രു ദിവസം മാത്രം മതി. ഡെമോക്ലിയസിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഡയണീഷ്യസ്
തീരുമാനിച്ചു.
ഡെമോക്ലിയസ് കൊട്ടാരസദസ്സിലേക്ക് ആനയിക്കപ്പെട്ടു. ആജ്ഞകൾ
ശിര സ്സാവഹിക്കാൻ ചുറ്റിലും പരിചാരകർ !! വിഭവസമൃദ്ധമായ തീന്മേശക്കരികിൽ തിളങ്ങുന്ന
കണ്ണുകളോടെ അദ്ദേഹം ഇരുന്നു.നിരത്തിവെക്കപ്പെട്ട മദ്യചഷക ങ്ങൾ!! വിലപിടിച്ച
സുഗന്ധദ്രവ്യങ്ങൾ!!വിലമതിക്കാനാവാത്ത രത്‌നാഭരണങ്ങൾ!!മനസ്സിനിമ്പമേകുന്ന
വാദ്യഘോഷ ങ്ങൾ!! ഇന്ന് ഞാൻ ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മനുഷ്യനായി
എന്ന് ഡെമോക്ലിയസിന് തോന്നി. രാജസിംഹാ സനത്തിൽ ഉപവിഷ്ടനായ ഡെമോക്ലിയ സിന്റെ കണ്ണുകളിൽ
പെട്ടെന്നൊരു കാഴ്ച പതിഞ്ഞു. തന്റെ തലയ്ക്കു മുകളിൽ ഒരു കുതിര രോമം കൊണ്ട് മാത്രം
കെട്ടി നിർത്തിയ ഒരു വാൾ!! ഡെമോക്ലിയസിന്റെ മുഖം വിവർണമായി. ചുണ്ടുകൾ വിളർത്തു. കൈകൾ
വിറച്ചു. രുചിയേറിയ വിഭവങ്ങളും മദ്യചഷകങ്ങളും വിലപിടിച്ച സുഗന്ധങ്ങളും
വിലമതിക്കാനാകാത്ത രത്നങ്ങളും ആനന്ദാതിരേകമായ സംഗീതവും അദ്ദേഹത്തിന്റെ കണ്ണുകളിൽ
നിന്ന് മറഞ്ഞു.
സിംഹാസനത്തിൽ നിന്നെഴുന്നേറ്റ് കൊട്ടാരം വിട്ടോടിയ
ഡെമോക്ലിയസിനോട് ഡയനീഷ്യസ് ചോദിച്ചു."എന്താണ് പ്രശ്നം? "
"എന്റെ തലയ്ക്കു മുകളിലെ ഏത്
സമയവും പൊട്ടി വീഴാവുന്ന, ആ വാൾ തന്നെ."
"അതെ", ഡയനീഷ്യസ് പറഞ്ഞു. "താങ്കളുടെ തലയ്ക്കു മുകളിൽ തൂങ്ങി നിൽക്കുന്ന ആ വാൾ ഞാൻ കണ്ടിട്ടുണ്ട്. അത് ഏത് സമയവും താങ്കളുടെ തലയിൽ പതിച്ചേക്കാം. പക്ഷെ താങ്കൾ എന്തിനാണ് ഭയപ്പെട്ടോടുന്നത് ?.എന്റെ തലയ്ക്കു മുകളിൽ ഏതു സമയവും എന്റെ ജീവൻ അപഹരിച്ചേക്കാവുന്ന ഒരു വാൾ എന്നും തൂങ്ങി നിൽക്കുന്നു ണ്ട്. എന്നിട്ടും ഞാൻ രാജ്യം ഭരിക്കുന്നു."
ഡയനീഷ്യസിന്റെ വാക്കുകൾ കേട്ട് ഡെമോക്ലിയസിന് തന്റെ അബദ്ധം
മനസ്സിലായി."സമ്പത്തും അധികാരങ്ങളും അവ പ്രത്യക്ഷപ്പെടുത്തുന്നതു പോലെ
മധുരമുള്ളതല്ല. ഞാനെന്റ ഗ്രാമത്തിലെ മലയടിവാരത്തിലുള്ള ആ കൊച്ചു കുടിലിലേക്ക്
തന്നെ തിരിച്ചു പോകുന്നു."
ജീവിതത്തിലെ ശിഷ്ടകാലമത്രയും സമ്പത്തും അധികാരവും
ആഗ്രഹിക്കാതെ ഡെമോക്ലിയസ് ജീവിച്ചു.
ഈ കഥ യുടെ ഗുണപാഠം ഇതാണ്:
.png)


Comments
Post a Comment