Skip to main content

The Teacher– A Malayalam Short Story with a Moral Lesson

Immerse yourself in the heartwarming tale of "The Teacher - A Moral Story (ഗുരുനാഥന്‍ - ഒരു മലയാളം ഗുണപാഠ കഥ)," a Malayalam story that beautifully illustrates the profound belief that every child is a testament to divine hope and faith in humanity. This inspiring story follows the journey of a revered teacher who encounters the message that each new child symbolizes God's ongoing belief in mankind's potential. Through touching moments and insightful lessons, readers are reminded that every child represents a fresh start and a beacon of hope, reflecting that divine encouragement for humanity remains unshaken. Perfect for readers of all ages, this story encourages a deep appreciation for the gift of life and the inherent promise that every new generation brings. Ideal for those seeking a meaningful tale with a powerful message about hope, faith, and the value of every individual.


ഗുരുനാഥന്‍

The Teacher

മുരളീധരന്‍ മാസ്റ്റര്‍ ഒരു ഭീകര ജീവിയാ ണ്.ഇരുണ്ട നിറം, മുഖത്ത് കറുത്ത പാ ടുകള്‍, കയ്യിലൊരു നീളന്‍ ചൂരല്‍.

മാസ്റ്ററെ ദൂരെ നിന്നു കാണുമ്പോള്‍ ത ന്നെ ക്ലാസ്സ് മുറി ഒരു സൂചി വീണാല്‍ പോലും കേള്‍ക്കുന്ന പോലെ നിശ്ശബ്ദ മാകും. ബിലാല്‍ എല്ലാവര്ക്കും ഒരു ശല്യക്കാരനാണ്. ടീച്ചര്‍മാര്‍ക്കും അവ നെ പറ്റി പരാതിയേ ഉള്ളൂ. ഇസ്തിരി കാണാത്ത അവന്‍റെ കുപ്പായം കാണു മ്പോഴേ അന്നമ്മ ടീച്ചറുടെ മുഖത്ത് കോപം കറുക്കും. പക്ഷേ മുരളീധരന്‍ മാസ്റ്ററുടെ ചൂരലിന്‍റെ ചൂടറിയാന്‍ ബി ലാലിനും ഇതു വരെ ധൈര്യം വന്നിട്ടില്ല. മുരളീധരന്‍ മാസ്റ്ററുടെ കണക്കുകളെ ല്ലാം ബിലാല്‍ കൃത്യമായി എഴുതിക്കൊ ണ്ടു വരും.

മാസ്റ്റര്‍ ഗുണനപാഠം എടുത്തു തീര്‍ത്തു. പ്യൂണ്‍ നീട്ടി ബെല്ലടിച്ചു. മാസ്റ്റര്‍ ചൂരല്‍ മേശപ്പുറത്ത് വെച്ച് ചോക്കെടുത്ത് ബോര്‍ഡില്‍ എഴുതി. നാളത്തേക്കുള്ള ഹോം വര്‍ക്ക്. ഗുണനപ്പട്ടിക 1 മുതല്‍ 10 വരെ എല്ലാവരും 10 പ്രാവശ്യം എഴുതി ക്കൊണ്ട് വരണം. മാസ്റ്റര്‍ ചൂരല്‍ എടു ത്ത് പുറത്തേക്ക് നീങ്ങി. കുട്ടികള്‍ മൈതാനത്തിലൂടെ ചിതറി ഓടി.


മേരിക്കുണ്ടൊരു കുഞ്ഞാട്......
മേനി കൊഴുത്ത് വെളുത്താട് ......


അന്നമ്മ ടീച്ചര്‍ പാഠം തീര്‍ത്തു. പ്യൂണ്‍ ബെല്ലില്‍ ആഞ്ഞു മുട്ടി. അടുത്തത് മുരളീധരന്‍ മാസ്റ്ററുടെ ഊഴമാണ്.  എല്ലാവരും ഗുണനപ്പട്ടിക ഡെസ്കില്‍ നിരത്തി വെച്ചു. മാസ്റ്റര്‍ ചൂരലെടുത്ത് ഡെസ്കിന് മുന്നിലൂടെ നടന്നു.

"എന്താ ബിലാല്‍,എവിടെ ഹോം വര്‍ക്ക്.?" 

ബിലാല്‍ പതുങ്ങി എഴുന്നേറ്റു. മാസ്റ്ററു ടെ ചൂരലിന്‍റെ ചൂട് ഇന്നറിയാം എന്ന ഭാവത്തില്‍. എന്തോ സംഭവിക്കാന്‍ എന്ന മട്ടില്‍ എല്ലാവരും പകച്ചു നിന്നു.  

വീണ്ടും മാസ്റ്ററുടെ ശബ്ദം ഉയര്‍ന്നു. "ബിലാല്‍ എന്തു കൊണ്ട് ഹോം വര്‍ക്ക് ചെയ്തില്ല".?

ബിലാലിന്റെ മുട്ടുകള്‍ വിറച്ചു തുടങ്ങി. അവന്‍റെ കണ്ണുകള്‍ നനഞ്ഞു തുടങ്ങു ന്നത് എല്ലാവരും ശ്രദ്ധിച്ചു. ബിലാലി ന്റ്റെ എഴുതിത്തീര്‍ന്ന നോട്ടു പുസ്തകം മാസ്റ്റര്‍ മറിച്ച് നോക്കി. 

"ഹും! നിനക്കു ഞാന്‍ വെച്ചിട്ടുണ്ട്, വൈകുന്നേരം സ്റ്റാഫ്ഫ് റൂമില്‍ വന്ന് എന്നെ കണ്ടിട്ട് വീട്ടില്‍ പോയാല്‍ മതി".?

10 പ്രാവശ്യം എഴുതിയ എല്ലാവരുടെയും ഗുണനപ്പട്ടികയില്‍ മാസ്റ്റര്‍ നീട്ടി വരച്ചു. മുണ്ടിന്റെ കരയില്‍ പിടിച്ച് അല്പമൊന്ന് പൊക്കി ചൂരല്‍ വീശി മാസ്റ്റര്‍ നടന്നു നീങ്ങി.

 
വൈകുന്നേരം സ്റ്റാഫ്ഫ് റൂമില്‍ ചെന്ന ബിലാലിന് എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ എല്ലാവരും പുറത്തു കാ ത്തു നിന്നു. കണ്ണീരൊലിച്ച കണ്ണുകളോ ടെ പുറത്തേക്ക് വന്ന ബിലാലിനെ നോ ക്കി കുട്ടികള്‍ സഹതപിച്ചു.


പിറ്റേന്ന് ആരും ബിലാലിനെ കണ്ടില്ല. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞു പുതിയ പുസ്തകങ്ങളുമായി ഒരു പുതിയ ബിലാലായി തിരിച്ചു വരാന്‍ മുരളീധരന്‍ മാസ്റ്റര്‍ അവന് അനുവദിച്ചു കൊടുത്ത സമയമായിരുന്നു അന്ന്.

ഇരുണ്ട മുഖത്ത് കറുത്ത പാടുകളുള്ള മുരളീധരന്‍ മാസ്റ്ററുടെ അലിഞ്ഞ ഹൃദ യം തെളിഞ്ഞു വരാന്‍ കുട്ടികള്‍ക്ക് അധിക സമയം എടുത്തില്ല.അധ്യാപന കാലത്തിനു വിരാമമിട്ടു മാസ്റ്റര്‍ പിരിഞ്ഞു പോയപ്പോള്‍ മറ്റൊരു മനുഷ്യനായ ഗുരുനാഥന്‍ വേണ്ടി വിദ്യാലയം കാതോര്‍ത്തിരിക്കുന്നു.


 കഥ യുടെ ഗുണപാഠം ഇതാണ്:


Moral Lesson ഗുണപാഠം:

 
Every child comes with the message that god is not yet discouraged of man.


ഓരോ കുഞ്ഞും ഭൂമിയില്‍ ജനിച്ചു വീഴുന്നത് ദൈവം ഇനിയും

മനുഷ്യനെ നിരാശനാക്കിയിട്ടില്ല എന്ന സന്ദേശവുമായാണ്.

 
തിരിച്ചു പോകുക




Comments

Popular posts from this blog

The Selected Malayalam Short Stories: തിരഞ്ഞെടുത്ത മലയാളം കഥകള്‍

Discover a collection of captivating Malayalam short stories enriched with moral lessons. Each story is paired with a visually appealing image featuring an English text of the moral quotes, making these timeless tales accessible to both Malayalam and English-speaking readers. Dive into the world of ethical storytelling and gain valuable insights from our curated stories. The Intelligent Boy  ബുദ്ധിമാനായ കുട്ടി Dive into the insightful Malayalam moral story, "The Intelligent Boy" ( ബുദ്ധിമാനായ കുട്ടി) , which impartially teaches the important lesson: "Do not judge someone too quickly." This engaging tale centers around a young boy whose wisdom and character are initially misunderstood by those around him. The Holy Book Thrown out by looking at its Cover പുറം ചട്ട നോക്കി പുറത്തെറിഞ്ഞ വിശുദ്ധ പുസ്തകം Discover the profound lesson in "The Holy Book Thrown Out by Looking at Its Cover - A Moral Story (പുറം ചട്ട നോക്കി പുറത്തെറിഞ്ഞ വിശുദ്ധ പുസ്തകം - ഒരു മലയാളം ഗുണപാഠ ...

The Intelligent Boy– A Malayalam Short Story with a Moral Lesson

Dive into the insightful Malayalam moral story, "The Intelligent Boy" ( ബുദ്ധിമാനായ കുട്ടി) , which impartially teaches the important lesson: "Do not judge someone too quickly." This engaging tale centers around a young boy whose wisdom and character are initially misunderstood by those around him. ബുദ്ധിമാനായ കുട്ടി The Intelligent Boy ഒരിക്കല്‍ ഒരാള്‍ തന്റെ കഴുതയുടെ പുറത്തു ഗോതമ്പ് ചാക്കുകളുമായി സഞ്ചരിക്കുകയായിരുന്നു .  അയാള്‍ ക്ഷീണിച്ചപ്പോള്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയി .  ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ കഴുതയെ കാണാനില്ലായിരുന്നു .  വഴിയരികില്‍ കണ്ട കുട്ടിയോട് അയാള്‍ കാര്യം തിരക്കി .  “ എന്റെ കഴുതയെ കണ്ടിരുന്നോ ?”     അയാള്‍ കുട്ടിയോട് ചോദിച്ചു .  ആ കുട്ടി മറുപടി പറഞ്ഞു .”  താങ്കളുടെ കഴുത ഇടത് കണ്ണ് പൊട്ടിയതും വലതു കാല്‍ മുടന്തുള്ളതും ഗോതമ്പ് ചുമക്കു ന്നതും ആണോ ?”  കുട്ടിയുടെ മറുപടി കേട്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു . ” അതേ , ശരി തന്നെ ,  താന്‍ എവിടെയാ ണ് എന്റെ കഴുതയെ കണ്ടത് ?”  അയാള്‍ ചോദിച്ചു ....

The Rock and The Sand– A Malayalam Short Story with a Moral Lesson

Explore the enlightening Malayalam moral story, "The Rock and The Sand" ( പാറ യും മണലും) , which beautifully illustrates the lesson: "Learn to always remember the benefits you receive and quickly forget the harms." This captivating tale contrasts the steadfast nature of a rock with the shifting qualities of sand, offering valuable insights into how we should handle the positive and negative experiences in our lives. പാറയും മണലും The Rock and The Sand ഒരിക്കല്‍ രണ്ടു സുഹൃത്തുക്കള്‍ ഒരു മരുഭൂമിയിലൂടെ യാത്ര പോകുകയായി രുന്നു .  നടത്തത്തിനിടയില്‍ അവര്‍ തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു .  അവരി ലൊരാള്‍ മറ്റവന്റെ മുഖത്തടിക്കുകയും ചെയ്തു .  അടിയേറ്റയാള്‍  ദുഃഖ ത്തോടെ മണലില്‍ ഇങ്ങനെ എഴുതി .  ‘ ഇന്നെന്‍റെ സ്നേഹിതന്‍ എന്റെ മുഖ ത്തടിച്ചു ’.  അവര്‍ വീണ്ടും യാത്ര തുടര്‍ന്നു .  ഒരു മരുപ്പച്ചയിലെത്തിയപ്പോള്‍ അവര്‍ കുളിക്കാന്‍ തീരുമാനിച്ചു .  അവര്‍ കുളിക്കുന്നതിനിടയില്‍ മുമ്പ് അടി യേറ്റയാള്‍ ചതുപ്പില്‍ കുടുങ്ങി മുങ്ങാന്‍ തുടങ്ങി .  ഉടനെ തന്നെ മറ്റെയാള്‍ അ...