Translate

The Grandpa's Dinner Table– A Malayalam Short Story with a Moral Lesson

 

Explore the valuable lesson in "The Grandpa's Dinner Table," a poignant Malayalam moral story that emphasizes: Care the elders still they cannot care you now, but they were.

This heartwarming tale reveals how children observe and internalize the behavior and values of adults, shaping their perceptions and judgments for the future. Through the engaging story of a grandpa’s dinner table, readers will gain insight into the profound impact of parental conduct on the next generation. Perfect for families and educators, this story offers a meaningful reflection on the legacy of our actions and their influence on young minds.



The Grandpa's Dinner Table

ഒരിക്കൽ ഒരു വൃദ്ധനായ മുത്തച്ഛ ൻ മകനും ഭാര്യയും നാല് വയസ്സുള്ള പേരമകനും അടങ്ങുന്ന കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. വിറയാർന്ന കൈകളും കാഴ്ച മങ്ങിയ കണ്ണുകളും ഇടറുന്ന കാലുകളുമായി മുത്തച്ഛൻ തീരെ അവശനായിരുന്നു. തീൻമേശ യിൽ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും വിറയ്ക്കുന്ന കൈകളിൽ നിന്ന് ഭക്ഷണം താഴെ വീഴുന്നതും പാത്രങ്ങൾ ഉടയുന്നതും ശബ്ദം പുറപ്പെടുവിക്കുന്നതുമെല്ലാം മകനും ഭാര്യക്കും അലോസരമായി ത്തോന്നി.


അവർ മുത്തച്ഛനായി ഒരു പ്രത്യേകം തീൻമേശയിൽ ഭക്ഷണം കൊടുത്തു തുടങ്ങി. ഉടയുന്ന പാത്രങ്ങൾക്ക് പകരമായി പഴയ മരപ്പാത്രത്തിലായി ഭക്ഷണം.ആ കണ്ണുകളിൽ കണ്ണ് നീർ കിനിയുന്നത് അവർ ശ്രദ്ധിച്ചില്ല. ഒരു ദിവസം തന്റെ കൊച്ചു മകൻ മരക്ക ഷണങ്ങൾ ചേർത്ത് വെച്ച് കളിക്കുന്നത് കണ്ടപ്പോൾ, എന്താണെന്ന് അച്ഛൻ ചോദിച്ചു.


"അച്ഛനും അമ്മയ്ക്കും വയസ്സാവുമ്പോൾ ഭക്ഷണം തരാൻ മരപ്പാത്രം ഉണ്ടാക്കു കയാണ് ". മകന്റെ മറുപടി കേട്ട് അച്ഛ ന്റെ കണ്ണിൽ കണ്ണുനീർ കിനിഞ്ഞു.
പിറ്റേന്ന് പ്രഭാത ഭക്ഷണത്തിനു മുത്തച്ഛ ന്റെ കൈ പിടിച്ചു തന്റെ അടുത്തിരുത്തി മകനും ഭാര്യയും ഒന്നിച്ചു ഭക്ഷണം കഴിച്ചു. കൊച്ചു മകൻ തുള്ളിച്ചാടി, മര ക്കഷണങ്ങൾ വലിച്ചെറിഞ്ഞു.പിന്നീട് തീൻ മേശയിൽ ചൊരിഞ്ഞ പാൽ പാത്രവും ഉടഞ്ഞ പാത്രങ്ങൾക്കും തന്റെ കൊച്ചു മകന്റെ കുസൃതിയോളം വിലയേ ഉള്ളൂ എന്ന് അവർ തിരിച്ചറിഞ്ഞു.

 കഥ യുടെ ഗുണപാഠം ഇതാണ്:


Moral Lesson ഗുണപാഠം: 



Care the elders still they cannot care you now, but they were.


വായിക്കുക:  നാല് ഭാര്യമാര്‍ 



No comments:

Post a Comment