Discover a timeless moral lesson through the captivating tale of "The Journey of the King" (രാജാവിന്റെ യാത്ര), a poignant Malayalam story that delves into the essence of self-improvement and transformation. This engaging narrative follows a wise king on his quest to bring positive change to his kingdom. However, he soon realizes that true change must begin from within before it can be effectively implemented in the world around him.
The Journey of the King
ഒരിക്കല്‍
ഒരിടത്ത് ഒരു രാജാവ് നാടു വാണിരുന്നു. ഒരു ദിവസം അദ്ദേഹം തന്റെ രാജ്യത്തെ ദൂര
ദിക്കുകള്‍ കാണാനിറങ്ങി.
യാത്ര
കഴിഞ്ഞു കൊട്ടാരത്തില്‍ തിരി ച്ചെത്തിയ രാജാവിന്റെ കാല്പാദങ്ങള്‍ നന്നായി
വേദനിച്ചു. കാരണം, റോഡു കളെല്ലാം പരുക്കന്‍ കല്ലുകള്‍
നിറഞ്ഞതായിരുന്നു.
തന്റെ
രാജ്യത്തെ റോഡുകളെല്ലാം തുകല്‍ വിരിച്ച് നിരപ്പാക്കാന്‍ രാജാവ് ഉത്തരവിട്ടു.
രാജകല്‍പന നടപ്പാക്കണമെങ്കില്‍ ആയിരക്കണക്കിന് പശുക്കളും വളരെ പണച്ചിലവും ഉണ്ട്.
രാജാവിന്റെ പരിചാരകരില്‍പ്പെട്ട ബുദ്ധി മാനായ ഒരാള്‍ രാജാവിനെ സമീപിച്ചു. അദ്ദേഹം ചോദിച്ചു. “അല്ലയോ രാജാ വേ താങ്കള്‍ എന്തിനാണ് ഇത്രയധികം പണം ചിലവിടുന്നത്.? പകരമായി താങ്കള്‍ക്കെന്തുകൊണ്ട് ഒരു തുകല്‍ കൊണ്ടുള്ള പാദരക്ഷ ധരിച്ചുകൂടാ?”
പരിചാരകന്റെ ചോദ്യം കേട്ടു രാജാവ് അമ്പരന്നു.
പക്ഷേ,പിന്നീട് രാജാവ് അദ്ദേഹത്തിന്റെ നിര്‍ദേശം അംഗീകരിക്കുകയും ഒരു തുകല്‍ കൊണ്ടുള്ള പാദരക്ഷ ഉണ്ടാക്കി ധരിക്കുകയും ചെയ്തു. ബുദ്ധിമാനായ പരിചാരകനെ രാജാവ് പാരിതോഷിക ങ്ങള്‍ നല്കി ആദരിച്ചു.
No comments:
Post a Comment